കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ റെഡ്കാർപെറ്റിലെത്തിയ നടി ആലിയ ഭട്ടിനെ അന്താരാഷ്ട്ര മാധ്യമങ്ങളും ഫോട്ടോഗ്രാഫേഴ്സും അവഗണിച്ചുവെന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു.
ആഗോള ബ്രാൻഡായ ലൊറിയൽ പാരിസിന്റെ ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ഗ്ലോബൽ അംബാസഡറായാണ് ആലിയ ഇത്തവണ കാൻസിന്റെ വേദിയിലെത്തിയത്.
എന്നാൽ റെഡ് കാർപെറ്റിൽ താരത്തെ അവഗണിച്ചുവെന്ന തരത്തിൽ വീഡിയോകളും പുറത്തിറങ്ങി.
തന്റെ കാൻസ് ചിത്രങ്ങൾ പങ്കുവച്ച ആലിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ, എന്തൊരു കഷ്ടമാണിത്, ആരും നിങ്ങളെ അവിടെ ശ്രദ്ധിച്ചില്ലല്ലോ! എന്ന് പരിഹസിച്ച ഒരാൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അതിൽ എന്തിനാണ് വിഷമിക്കുന്നത് പ്രിയപ്പെട്ടവനേ? നീ എന്നെ ശ്രദ്ധിച്ചല്ലോ!" എന്നായിരുന്നു ആലിയ നൽകിയ മറുപടി.
അന്താരാഷ്ട്ര വേദികളിൽ മുൻപ് ഇന്ത്യയുടെ മുഖമായി മാറിയ ഐശ്വര്യ റായ്, ദീപിക പദുകോൺ എന്നിവരുമായി താരതമ്യം ചെയ്ത് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ആലിയ നേരിട്ടത്.